ഓസ്റ്റിൻ മാർത്തോമ്മാ ദേവാലയത്തിൽ ക്വയർ റിട്രീറ്റ് ഓഗസ്റ്റ് 1ന് ഡോ. സണ്ണി സ്റ്റീഫൻ നേതൃത്വം നൽകും

JULY 21, 2026, 8:50 AM

ഓസ്റ്റിൻ (ടെക്‌സസ്): ഓസ്റ്റിൻ മാർത്തോമ്മാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 'Choir Retereat '26' എന്ന പേരിൽ സംഗീതാത്മക ആത്മീയ റിട്രീറ്റ് ഓഗസ്റ്റ് 1, ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.00 വരെ ലിയാണ്ടറിലെ 2222 Downing Lane, Leander, TX 78641 എന്ന വിലാസത്തിലുള്ള ദേവാലയത്തിൽ നടക്കും. രജിസ്‌ട്രേഷൻ രാവിലെ 9.00 മണിക്ക് ആരംഭിക്കും.

'A Musical Feast of the Word' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ റിട്രീറ്റിൽ വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യപ്രഭാഷകനായിരിക്കും. സംഗീതസംവിധായകൻ, കുടുംബ കൗൺസിലർ, ജീവകാരുണ്യ പ്രവർത്തകൻ, പ്രചോദനാത്മക പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം സംഗീതത്തിലൂടെയും ദൈവവചനത്തിലൂടെയും ആരാധനയുടെ ആത്മീയതയെക്കുറിച്ചും ക്വയർ ശുശ്രൂഷയുടെ ദൗത്യത്തെക്കുറിച്ചും ക്ലാസുകൾ നയിക്കും.

ക്വയർ അംഗങ്ങളുടെ ആത്മീയ വളർച്ചയും സംഗീതപരമായ മികവും വർധിപ്പിക്കുക, ആരാധനയിൽ സംഗീതത്തിന്റെ പ്രാധാന്യം ആഴത്തിൽ മനസ്സിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് റിട്രീറ്റ് സംഘടിപ്പിക്കുന്നത്. ഗാനപരിശീലനം, ആരാധനാനുഭവങ്ങൾ, ദൈവവചനധ്യാനം, സംവേദനാത്മക സെഷനുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

vachakam
vachakam
vachakam

പരിപാടിയുടെ കൺവീനർ അനുഗ്രഹ റെനിയാണ്. കൂടുതൽ വിവരങ്ങൾക്ക് 469-768-7693 (അനുഗ്രഹ റെനി) അല്ലെങ്കിൽ 248-417-4207 (റേച്ചൽ ജോൺ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam