വാഷിംഗ്ടണ്‍: ഹമാസുമായി യുഎസ് ചര്‍ച്ചകള്‍ തുടരുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാ ബന്ദികളെയും വിട്ടയക്കാന്‍ ഹമാസിനോട് വീണ്ടും ആവശ്യപ്പെട്ടെന്നും ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലികളെ വിട്ടയച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കഠിനവും മോശവുമാകുമെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഹമാസ് ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ട്രംപ് അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. 2023 ഒക്ടോബര്‍ 7 ന് ആരംഭിച്ച യുദ്ധത്തില്‍ ഹമാസ് 251 ഇസ്രയേലികളെയാണ് ബന്ദികളാക്കിയത്. ഇതില്‍ 148 ബന്ദികളെ ഇസ്രയേലില്‍ തിരികെ എത്തിച്ചു. ഏകദേശം 50 ബന്ദികള്‍ ഇപ്പോഴും ഗാസയില്‍ തന്നെ തുടരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 20 പേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്