'വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്‍റ്, 2026 ജനുവരിയിൽ അധികാരമേറ്റു'; ട്രൂത്ത് സോഷ്യലിൽ പോസ്റ്റുമായി  ട്രംപ്

JANUARY 12, 2026, 2:30 AM

വാഷിംഗ്‌ടൺ: വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്‍റ് എന്ന് തന്‍റെ സമൂഹ മാധ്യമ പേജായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റുമായി  യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒപ്പം 2026 ജനുവരിയിൽ അധികാരമേറ്റെന്നും ട്രംപ് കുറിച്ചു. 

ജനുവരി 11 -നാണ് തന്‍റെ ട്രൂത്ത് സോഷ്യൽ കുറിപ്പിൽ ഔദ്യോഗിക ഛായാചിത്രത്തിനൊപ്പം 'വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്‍റ്, 2026 ജനുവരിയിൽ അധികാരമേറ്റയാൾ' എന്ന് കുറിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒപ്പം 2025 ജനുവരി 20 ന് അധികാരമേറ്റ യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്‍റ് എന്ന പദവിയും ട്രംപ് കുറിപ്പിൽ രേഖപ്പെടുത്തി. 

വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടി പുറത്താക്കിയതിന് പിന്നാലെയാണ് ഈ പോസ്റ്റ്. ആദ്യം വെനിസ്വേലയുടെ വിമാനത്താവളങ്ങൾ ആക്രമിക്കുകയും പിന്നാലെ പ്രസിഡന്‍റ് കൊട്ടാരത്തിലേക്ക് കയറിയ യുഎസ് സൈന്യം മദൂറോയെ തട്ടിക്കൊണ്ട് പോവുകയുമായിരുന്നു.

vachakam
vachakam
vachakam

മാസങ്ങളായി അമേരിക്ക നടത്തിയ സമ്മർദ്ദം, ഉപരോധങ്ങൾ, എണ്ണ സമ്പന്നമായ ആ രാജ്യത്തെ ലക്ഷ്യമിട്ടുള്ള സൈനിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ശേഷമാണ് ഈ നടപടി.  ചൈന, റഷ്യ, കൊളംബിയ, സ്പെയിൻ എന്നിവപോലും യുഎസ് നടപടിയെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിശേഷിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam