നീ കൂടെ ഉണ്ടെങ്കിൽ ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു

JUNE 18, 2026, 10:46 PM

കെനോഷ (വിസ്‌കോൺസിൻ): യൂണിഫോം മ്യൂസിക് ആൻഡ് ബാൻഡ് ഇന്റർനാഷണലിന്റെ  ബാനറിൽ പുറത്തിറങ്ങിയ 'നീ കൂടെ ഉണ്ടെങ്കിൽ' എന്ന പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു. കെനോഷ ഷരോൺ ചർച്ച് പാസ്റ്റർ എം.ജി. ജോൺസൺ ആണ് ആൽബത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ജീവിതത്തിലെ കടുത്ത ആകുലതകളിലും പ്രതിസന്ധികളിലും പെട്ടുപോകുന്നവർക്ക് പ്രത്യാശയും മനസ്സിന് വലിയ ബലവും നൽകുന്ന ഒന്നാണ് ഈ ഗാനമെന്ന് പാസ്റ്റർ എം. ജി. ജോൺസൺ പ്രകാശന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ചർച്ച് സെക്രട്ടറി ജെയിംസ് ഉമ്മൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.


vachakam
vachakam
vachakam

ബിനോയ് തോമസ് ആണ് ഈ മനോഹരമായ ആരാധനാഗീതത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്. ഗാനം എഴുതാനുണ്ടായ ഹൃദയസ്പർശിയായ പശ്ചാത്തലവും അനുഭവങ്ങളും അദ്ദേഹം ചടങ്ങിൽ പങ്കുവെച്ചു. 'സർവ്വ ഭയങ്ങളെയും നീക്കുന്ന, ആത്മാവിനെ തൊടുന്ന ഒരു ആരാധനഗീതം' എന്ന വിശേഷണത്തോടെയാണ് ഈ ഗാനം ശ്രോതാക്കളിലേക്ക് എത്തിയിരിക്കുന്നത്. 

ഇപ്പോൾ പുറത്തിറങ്ങിയ ഗാനം പ്രശസ്ത ഗായിക മിനി അനിൽ ആണ് ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ തന്നെ പുരുഷ ശബ്ദത്തിലുള്ള പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നും അത് ആലപിച്ചിരിക്കുന്നത് അഭിനന്ദു കെ. ആണെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

ജോബി പ്രിമോസ് പശ്ചാത്തല സംഗീതവും ആലുവ മ്യൂസിക് ലാബ് സ്റ്റുഡിയോയിൽ വെച്ച് ഇതിന്റെ റെക്കോർഡിംഗും നിർവ്വഹിച്ചു. ഡി.ഓ.പി & കട്ട് ഡിയോൺ ജെ. ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. അസ്ത്രയുടേതാണ് ആകർഷകമായ പോസ്റ്റർ ഡിസൈൻ.

vachakam
vachakam
vachakam

ചടങ്ങിൽ സാബു മത്തായി, സജി ജോൺ, ടിഷിൻ തോമസ്, റീജ കുര്യൻ, ഷെറി ജോർജ്, പാസ്റ്റർ ജോൺ തോമസ് എന്നിവർ പങ്കടുക്കുകയും പുതിയ സംരംഭത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. യൂണിഫോം മ്യൂസിക്കിന്റെ ഒഫീഷ്യൽ പ്ലാറ്റ്‌ഫോമുകളിലൂടെ ഗാനം ഇപ്പോൾ ആസ്വദിക്കാവുന്നതാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam