വാഷിങ്‌ടൻ : ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി അടുത്ത മാസം ദക്ഷിണ കൊറിയയിൽ നടക്കുന്ന അപെക്ക് (ഏഷ്യ –പസഫിക് സാമ്പത്തിക ഇക്കണോമിക് കോ–ഓപ്പറേഷൻ) യോഗത്തിൽ വച്ച് കൂടിക്കാഴ്‌ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അടുത്ത വർഷം ആദ്യം താൻ ചൈന സന്ദർശിക്കുമെന്നും പിന്നാലെ ഷി ചിൻപിങ് യുഎസ് സന്ദർശിക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഷി ചിൻപിങ്ങുമായി ഫോണിൽ സംസാരിച്ചശേഷമാണ് ട്രംപിന്റെ പ്രതികരണം.ഷീയുമായുള്ള ഫോണ്‍ സംഭാഷണം ഫലപ്രദമായിരുന്നുവെന്നും വ്യാപാരം, ഫെന്റനൈല്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത, ടിക് ടോക് ഡീലിന്റെ അംഗീകാരം എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറയുന്നു.
ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം യുഎസ് കമ്പനിക്കു കൈമാറാനുള്ള ധാരണയ്ക്ക് ചർച്ചയിൽ അംഗീകാരമായി. ചൈനയിലെ ബൈറ്റ്ഡാൻസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് യുഎസിലെ ഏതെങ്കിലും കമ്പനിക്കു കൈമാറിയാലേ പ്രവർത്തനാനുമതിയുള്ളൂ എന്ന് യുഎസ് നിബന്ധന വച്ചിരുന്നു.
ഷി ചിൻപിങ്ങുമായി വീണ്ടും ഫോണിൽ സംസാരിക്കുമെന്ന് ട്രംപ് വ്യക്‌തമാക്കി.വ്യാപാര തർക്കം തുടരുന്നതിനിടെയാണ് ഡോണൾഡ് ട്രംപും ഷി ചിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
