ന്യൂയോര്‍ക്ക്: കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വീസ റദ്ദാക്കുമെന്ന് അമേരിക്ക. യുഎന്‍ പൊതുസഭാ സമ്മേളനത്തിന് എത്തിയ പലസ്തീന്‍ അനുകൂല പരിപാടിയില്‍ പ്രസംഗിച്ചതാണ് നടപടിയ്ക്ക് കാരണം. യുഎസ് സൈനികര്‍ മനുഷ്യത്വത്തിന് നേരെ തോക്കുചൂണ്ടരുതെന്നും ട്രംപിന്റെ ഉത്തരവ് നിരസിച്ച് മാനവികതയുടെ ഉത്തരവ് അനുസരിക്കണമെന്നും ആഹ്വാനം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ ഗുസ്താവോ പെട്രോ തന്റെ പ്രസംഗത്തില്‍ ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പലസ്തീനികളെ ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്ന് ഗുസ്താവോ ആരോപിച്ചു. പലസ്തീനെ മോചിപ്പിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഒരു അന്താരാഷ്ട്ര സൈനിക കൂട്ടായ്മ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ തടയണമെന്നും ആഹ്വാനം ചെയ്തു. ഇസ്രയേലിന്റെ കടുത്ത വിമര്‍ശകനാണ് കൊളംബിയന്‍ പ്രസിഡന്റ്. ഇസ്രയേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നത് കൊളംബിയ നിര്‍ത്തിവച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
