ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിൽ മീഷൻലീഗിലെ പെൺകുട്ടികൾക്കായി നടത്തിയ ചാച്ചിക്കുട്ടി കുന്നുംപുറം മെമ്മോറിയൽ വോളിബോൾ മത്സരം കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും നവ്യാനുഭവമായി. അനീറ്റ നന്തികാട്ട്, ഹാന ഓട്ടപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലെ രണ്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
രണ്ടിനെതിരെ മൂന്ന് സെറ്റുകൾ നേടി അനീറ്റ നന്തികാട്ട് നയിച്ച ബ്‌ളാക്ക്‌ബെറി ടീം ഒന്നാം സ്ഥാനം നേടി. പങ്കെടുത്തവർക്ക് പ്രത്യേക മെഡലും വിജയികൾക്ക് ട്രോഫികളും വികാരി ഫാ.തോമസ് മുളവനാൽ വിതരണം ചെയ്തു. ക്രമീകരണങ്ങൾക്ക് അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ, ആൻസി ചേലയ്ക്കൽ, ജൂബിൻ പണിക്കശ്ശേരിൽ എന്നിവർ നേതൃത്വം നൽകി.
ലിൻസ് താന്നിച്ചുവട്ടിൽ PRO
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്