നിയുക്ത കേരളാ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങളർപ്പിച്ച് ഷിക്കാഗോ യു.ഡി.എഫ്

MAY 16, 2026, 2:41 PM

ഷിക്കാഗോ: കേരളത്തിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തോടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനെ ഷിക്കാഗോ യു.ഡി.എഫ് പ്രവർത്തകർ അനുമോദിച്ചു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് കെ.എസ്.യു, യൂത്തുകോൺഗ്രെസ്സ് പ്രവർത്തനത്തിലൂടെ 2001 മുതൽ കേരള നിയമസഭാ സാമാജികനായി സേവനമനുഷ്ഠിച്ചു വരുകയാണ് വി.ഡി. സതീശൻ.

ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചുകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ വി.ഡി. സതീശൻ കേരളത്തെ മുന്നോട്ടു നയിക്കാനുള്ള അമരക്കാരനായി മാറിയിരിക്കുകയാണ്.

വളരെ പ്രവർത്തന കഴിവുള്ള വി.ഡി. സതീശൻ കേരളത്തെ ഒരു പുതിയ ദിശയിലേക്കു നയിക്കുമെന്നും ആധുനിക കേരളം കെട്ടിപ്പടുക്കുമെന്നും ഷിക്കാഗോ യു.ഡി.എഫ് വിലയിരുത്തി.

vachakam
vachakam
vachakam

പുതിയ മുഖ്യമന്ത്രിക്കും യു.ഡി.എഫ് മന്ത്രിസഭക്കും അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ടു ഷിക്കാഗോ യു.ഡി.എഫ് ചെയർമാൻ ഡോ. സാൽബി പോൾ ചേന്നോത്ത്, ഷിക്കാഗോ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് പ്രസിഡന്റ് ലൂയി ഷിക്കാഗോ, പോൾ പറമ്പി (മുൻ കിൻഫ്ര ഡയറക്ടർ), പ്രവാസി കേരളാകോൺഗ്രസ് (ജെ) കൺവീനർ സണ്ണി വള്ളിക്കളം, രാജൻ തോമസ് കുറ്റിപ്പുറം, ഗ്ലാഡ്‌സൺ വർഗീസ്, സിനു പാലാക്കാത്തടം, ജോർജ് ജോസഫ് കൊട്ടുകപ്പിള്ളി, തോമസ് മാത്യു, റിൻസി കുരിയൻ, സ്റ്റീഫൻ ഉതുപ്പാൻ, ഡോ. അനുപം രാധാകൃഷ്ണൻ, ചാക്കോ ചിറ്റലക്കാട്ട്, കുരിയൻ ഫിലിപ്പ്, ബിജു പൂത്തുറയിൽ, സാബു അച്ചേട്ട്, ബിജു തോമസ്, ജോസ് പിണർകയിൽ, ആന്റോ കവലക്കൽ, സജി തോമസ്, മനോജ് അച്ചേട്ട്, സന്തോഷ്  നായർ, ടോമി അമ്പേനാട്ട്, ജോർജ് മാത്യു, ജോൺസൻ മാളിയേക്കൽ, സാവിയോ ജോസഫ്, സജി വടക്കെകൂറ്റ്, ജോസ് വർഗീസ്, ഷിബു വർഗീസ്, മോളി തോമസ്, മിനി ജോൺ, അലക്‌സ് തോമസ്, അനു തോമസ്, സാബു ജോൺ, ലിസി വർഗീസ്, വത്സമ്മ സാബു എന്നിവർ അനുമോദനങ്ങൾ അർപ്പിച്ച് സംസാരിച്ചു.

ലുയി ഷിക്കാഗോ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam