ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12-ാമത് വടംവലി മത്സരങ്ങൾ സെപ്തബർ ആറിന്

JUNE 18, 2026, 10:54 PM

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റ് സെപ്തബർ ആറിന് നടത്തപ്പെടും.

വടംവലിയുടെ ലോകകപ്പ്, ആഗോള തലത്തിൽ തന്നെ മലയാളി വടംവലി ടൂർണമെന്റുകളുടെ രാജാവ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകപ്പെടുന്ന വടംവലി ടൂർണമെന്റ് എന്നിങ്ങനെ പല വിശേഷണങ്ങളിൽ അറിയപ്പെടുന്ന ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരങ്ങൾ ഇത്തവണ ഷിക്കാഗോയ്ക്കടുത്ത് ബെൻസൺവില്ലിലുള്ള എനർജി ഇൻഡോർ സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് നടത്തപ്പെടുക.

പതിവ് പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി ടീമുകൾ ഇത്തവണയും ടൂർണമെന്റിൽ പങ്കെടുക്കുമെന്നും, സെപ്തംബർ 6ന് ഈ ടൂർണമെന്റിൽ പങ്കെടുക്കുവാനും, സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായും സംഘാടക സമിതിക്ക് വേണ്ടി ക്ലബ്ബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പൻ, ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

ആനിൽ മറ്റത്തിക്കുന്നേൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam