ഷിക്കാഗോ: ജൂലൈ ആദ്യവാരം ഷിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ അനുഗ്രഹത്തിനു വേണ്ടി 50 മണിക്കൂർ നീണ്ടു നിന്ന തുടർച്ചയായ മധ്യസ്ഥ പ്രാർത്ഥന സമാപിച്ചു.
സിസ്റ്റർ സാറ കോവൂർ നേതൃത്വം നൽകിയ മധ്യസ്ഥ പ്രാർത്ഥന ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ ആരംഭിച്ച് വ്യാഴാഴ്ച ഉച്ചയോടെ സമാപിച്ചു.
ഡോ. ജോനാഥൻ ജോർജ് പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകി. ഷിക്കാഗോയിക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തി ചേർന്ന പ്രാർത്ഥനാ സഹകാരികളും സജീവമായി പ്രാർത്ഥനയിൽ പങ്കെടുത്തു.
5000 ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന നാഷണൽ കോൺഫറൻസ് ഷാമ്ബർഗ് കൺവെൻഷൻ സെൻട്രൽ ജൂലൈ 2 മുതൽ 5 വരെയാണ് നടക്കുന്നത്.
കുര്യൻ ഫിലിപ്പ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
