വടംവലിയിൽ ആഗോള തലത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനവുമായി വീണ്ടും ഷിക്കാഗോ, സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരം സെപ്തംബർ 6ന്

JULY 5, 2026, 12:33 AM

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റ് സെപ്തംബർ ആറിന് നടത്തപ്പെടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണയും നല്കപ്പെടുക. 11111 അമേരിക്കൻ ഡോളർ (ഏകദേശം പത്തുലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമായി നൽകപ്പെടുന്ന മറ്റൊരു വടംവലി ടൂർണമെന്റും ആഗോള മലയാളി സമൂഹത്തിലില്ല എന്നതുകൊണ്ട് തന്നെ വടംവലിയുടെ  ലോകകപ്പ് എന്നാണ് ഷിക്കാഗോ സോഷ്യൽക്ലബ്ബിന്റെ വടംവലി  ടൂർണമെന്റ് അറിയപ്പെടുന്നത് തന്നെ.

കഴിഞ്ഞ 12 വർഷങ്ങളായി ഒന്നാം സമ്മാനമായ മാണി നെടിയകാലായിൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് പ്രൈസും നല്കികൊണ്ടിരിക്കുന്നത് ക്ലബ്ബ് മെമ്പർ കൂടിയായായ ജോയി നെടിയകാലയിലും കുടുംബവുമാണ്. വടംവലിക്ക് പ്രവാസി നാടുകളിൽ പ്രൊഫഷണൽ മനം നൽകികൊണ്ട് തുടർച്ചായി പന്ത്രണ്ടാം തവണയാണ് ഷിക്കാഗോയിൽ വടംവലി ടൂർണമെന്റ് നടത്തിവരുന്നത്. ഓസ്‌ട്രേലിയ. ഇറ്റലി, യു.കെ, കുവൈറ്റ്, അയർലണ്ട്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നായി ടീമുകൾ വടംവലിയിൽ പങ്കുചേർന്നിട്ടുണ്ട്. ഇത്തവണയും നിരവധി അന്താരാഷ്ട്ര ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.


vachakam
vachakam
vachakam

വടംവലി മത്സരങ്ങൾ ഇത്തവണ ഷിക്കാഗോയ്ക്കടുത്ത് ബെൻസൺവില്ലിലുള്ള എനർജി ഇൻഡോർ സ്‌പോർട്‌സ് കോപ്ലക്‌സിലാണ് നടത്തപ്പെടുക. സെപ്തംബർ 6ന് ഈ ടൂർണമെന്റിൽ പങ്കെടുക്കുവാനും, സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായും സംഘാടക സമിതിക്ക് വേണ്ടി ക്ലബ്ബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പൻ, ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.

അനിൽ മറ്റത്തിക്കുന്നേൽ ജേക്കബ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam