ഷിക്കാഗോ മലയാളി അസോസിയേഷൻ ഡോഗ് ഷോ 2025 വൻവിജയം

JULY 28, 2025, 10:42 PM

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ശ്വാനപ്രദർശനവും മത്സരവും ശ്രദ്ധേയമായി. അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിച്ചത്. ജൂലൈ 27 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന പ്രദർശനത്തിലും മൽസരത്തിലും പത്ത് നായ്ക്കുട്ടികൾ പങ്കെടുത്തു.

ഡോഗ് ഷോ 2025 പ്രശസ്ത വെറ്റിനറി ഡോക്ടറും ഈ രംഗത്ത് നാല്പതിൽപരം വർഷങ്ങളുടെ അനുഭവസമ്പത്തുമുള്ള ഡോ. ലൂക്ക് വട്ടമറ്റം ഉദ്ഘാടനം ചെയ്തു. നായകളും നമ്മെപ്പോലെ സാമൂഹിക ജീവികളാണെന്നും അവരുടെ വിശ്വസ്തതയും സ്‌നേഹവും കൂറും അളക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് ജെസ്സി റിൻസി അധ്യക്ഷത വഹിച്ച യോഗത്തിൽ ഫോമാ ആർ.വി.പി ജോൺസൻ കണ്ണൂക്കാടൻ, അസോസിയേഷൻ പി.ആർ.ഓ ബിജു മുണ്ടക്കൽ, ഫിലിപ്പ് പുത്തൻപുരയിൽ, വർഗീസ് തോമസ് എന്നിവർ സംസാരിച്ചു. ഡോ. സൂസൻ ചാക്കോ, ആഗ്‌നെസ് തോമസ്, ജോസ് മണക്കാട്ട്, സിബിൽ ഫിലിപ്പ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.

vachakam
vachakam
vachakam

ബിജു വാക്കേലിന്റെ ഡ്യൂക്ക് എന്ന നായ്ക്കുട്ടി ഒന്നാം സ്ഥാനവും, എബ്രഹാം ജോർജിന്റെ ജിമ്മി രണ്ടാം സ്ഥാനവും ടോമി ഫിലിപ്പിന്റെ പ്രിൻസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്ലാ മത്സരാർത്ഥികൾക്കും ബാഡ്ജുകളും സമ്മാനിച്ചു.

ബിജു മുണ്ടക്കൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam