ഷിക്കാഗോ മലയാളി അസോസിയേഷൻ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് വിജയകരമായി

DECEMBER 9, 2025, 1:32 PM

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബെൽവുഡ് സീറോ മലബാർ ഹാളിൽ വെച്ച് നടത്തപ്പെട്ട രക്തദാന ക്യാമ്പ് വിജയകരമായി നടത്തപ്പെട്ടു. ഡിസംബർ 7 ഞായറാഴ്ച രാവിലെ 8 മണി മുതൽ എസ്.എം.സി.സി യുടെയും അമേരിക്കൻ റെഡ് ക്രോസ്സിന്റെയും സംയുക്ത സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്ത് രക്തം ദാനം ചെയ്തു.


ഷിക്കാഗോ മലയാളി അസോസിയേഷന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടത്തപ്പെട്ട ഈ ക്യാമ്പ് വിജയകരമായി നടന്നത്, ഇത്തരം പരിപാടികൾ തുടർന്നും നടത്തുവാൻ തങ്ങൾക്ക് പ്രചോദനമാണെന്ന് പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ
അച്ചൻകുഞ്ഞ് മാത്യു, ക്യാമ്പിന്റെ കോ -ഓർഡനേറ്ററായി പ്രവർത്തിച്ച വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, പ്രിൻസ് ഈപ്പൻ എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam


ക്യാമ്പ് വിജയകരമായി നടത്തുവാൻ സഹായിച്ച എസ്.എം.സി.സി യോടും ക്യാമ്പിന് നേതൃത്വം നൽകിയ അമേരിക്കൻ റെഡ് ക്രോസ്സിനോടും ഇടവകയുടെ ചുമതലക്കാരോടും കോ -ഓർഡനേറ്റർ ലൂക്ക് ചിറയിൽ നന്ദി രേഖപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam