ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എം.പി. രാജ്‌മോൻ ഉണ്ണിത്താന് സ്വീകരണം നൽകും.
ആഗസ്റ്റ് 20 ബുധനാഴ്ച വൈകുന്നേരം 5.30ന് ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് (834 East Rand Road #13, Mount Prospect) ആണ് സ്വീകരണ സമ്മേളനം നടത്തപ്പെടുന്നത്.
കേരളത്തിലേയും ഇന്ത്യയിലെയും സമകാലീന രാഷ്ട്രീയത്തിലെ വിശകലനങ്ങളും, ചരിത്രസത്യങ്ങളും ചിട്ടയായി അവതരിപ്പിക്കുവാൻ കഴിവുള്ള നേതാവാണ് രാജ്‌മോഹൻ ഉണ്ണിത്താൻ.
ഭാരതം നേരിടുന്ന വെല്ലുവിളികളെപ്പറ്റി സമഗ്രമായി അവതരിപ്പിക്കുവാൻ കഴിവുള്ള രാജ്‌മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ ശ്രവിക്കാൻ ഷിക്കാഗോയിലെ എല്ലാ മലയാളികളെയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സാദരം ക്ഷണിക്കുന്നു.
ജോർജ് പണിക്കർ, പ്രസിഡന്റ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്