വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാർഗോ വിമാനം തകർന്നുവീണ് അപകടം. കെന്റക്കിയിലെ ലൂയിസ്വില്ലെയിലാണ് സംഭവം. ടെക്ക് ഒഫ് ചെയ്തതിന് പിന്നാലെ വിമാനം തകരുകയായിരുന്നു.
യു.പി.എസ് കമ്പനിയുടെതാണ് വിമാനം. അപകടസമയം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ലൂയിസ്വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹോണോലുലുവിലേക്ക് പറന്നുയരുകയായിരുന്ന വിമാനം വൈകുന്നേരം 5:15 ന് തകർന്നുവീണതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
അപകടകാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
