ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ അമ്മ ജെയ്ൻ പിറ്റ് (84) അന്തരിച്ചു. ജെയ്ൻ പിറ്റിന്റെ മരണം കുടുംബം സോഷ്യൽ മീഡിയയിലൂടെ ആണ് സ്ഥിരീകരിച്ചത്. ബ്രാഡിന്റെ കൊച്ചുമകളായ സിഡ്‌നി പിറ്റ്, ഒരു മനോഹരമായ ഓർമ്മക്കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് മരണ വിവരം ഏവരെയും അറിയിച്ചത്.
“ഞങ്ങളുടെ പ്രിയപ്പെട്ട ഗ്രാമി, ജെയ്ൻ എറ്റ്റ്റ,
നിങ്ങൾ പോകാൻ ഞങ്ങൾ ഒരുങ്ങിയിരുന്നില്ല. പക്ഷേ ഇനി നിങ്ങൾക്ക് സ്വതന്ത്രമായി പാടാനും നൃത്തം ചെയ്‌തും ചിത്രങ്ങൾ വരയ്ക്കാനും കഴിയുമെന്നറിയുന്നത് കുറച്ചു ആശ്വാസം നൽകുന്നു. നിങ്ങൾ സ്നേഹത്തിന്റെയും ദയയുടെയും ഒടുവിൽ പ്രതീകം ആയിരുന്നു. 14 കൊച്ചുമക്കളെ ഒറ്റത്തവണ പോലും വിട്ട് നിൽക്കാതെ നിങ്ങൾ പരിചരിച്ചു. ചെറിയ കാര്യങ്ങളിൽ സന്തോഷം കാണാൻ, കരുണയോടെ നയിക്കാൻ, അത്യന്തം സ്വതന്ത്രമായി ജീവിക്കാൻ നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചു” എന്നാണ് സിഡ്‌നി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.
1962-ൽ ആണ് ജെയ്ൻ, വില്ല്യം ആൽവിൻ പിറ്റിനെ വിവാഹം കഴിച്ചത്. അവർ ഒക്ലാഹോമ ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിലായിരുന്നു പരിചയപ്പെട്ടത്. ദമ്പതികൾക്ക് 1963-ൽ ആണ് ബ്രാഡ് പിറ്റ് ജനിച്ചത്, ഇദ്ദേഹം മൂന്നു കുട്ടികളിൽ ഇളയവനാണ്. കുട്ടികളെ ടൾസയിലും പിന്നീട് മിസൗറിയിലെ സ്പ്രിംഗ്‌ഫീൽഡിലുമായി അവർ വളർത്തി.
അതേസമയം ഇവരുടെ മരണകാരണം കുടുംബം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ജെയ്ൻ പിറ്റ് മുമ്പ് ഒരു ഫാമിലി കൗൺസിലർ ആയിരുന്നു. അമ്മയുടെ മരണത്തിൽ ബ്രാഡ് പിറ്റിന്റെ പ്രതിനിധികളിൽ നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
