റിച്ച്മണ്ട്, ടെക്‌സസ്: ഫോർട്ട് ബെൻഡ് കൗണ്ടിയിലെ റിച്ചമൗണ്ടിൽ ഒരു പൂൾ പാർട്ടിക്കിടെ കുളത്തിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോർട്ട് ബെൻഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
ഫൂളിഷ് പ്ലെഷർ കോർട്ടിലെ ഒരു വീട്ടിൽ നടന്ന പൂൾ പാർട്ടിക്കിടെയാണ് കുട്ടി കുളത്തിൽ മുങ്ങിയത്. കുട്ടിയെ കുളത്തിൽ നിന്ന് പുറത്തെടുത്തതിന് ശേഷം EMS എത്തുന്നതുവരെ ഒരാൾ CPR നൽകി.
ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ പ്രായമോ മരണത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങളോ നിലവിൽ ലഭ്യമല്ല.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
