സ്യൂട്ട്‌കേസുകളിൽ കുഴിച്ചിട്ട നിലയിൽ സഹോദരിമാരുടെ മൃതദേഹങ്ങൾ; അന്വേഷണം ശക്തമാക്കി അധികൃതർ

MARCH 4, 2026, 8:51 PM

അമേരിക്കയിലെ ക്ലീവ്ലൻഡ് നഗരത്തിന്റെ കിഴക്കൻ ഭാഗത്ത് രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൃതദേഹങ്ങൾ സ്യൂട്ട്‌കേസുകളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധികൃതർ അന്വേഷണം ശക്തമാക്കി.

തിങ്കളാഴ്ച നഗരത്തിലെ കോളിൻവുഡ്‌ പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു നായയുമായി നടക്കാൻ കൊണ്ടുപോയ വ്യക്തി ആണ് ആദ്യം ഇക്കാര്യം പോലീസിനെ അറിയിക്കുന്നത്. ഇതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

പെൺകുട്ടികളിൽ ഒരാളുടെ പ്രായം 8 മുതൽ 13 വയസ്സ് വരെയായിരിക്കാമെന്നും മറ്റൊരാളുടെ പ്രായം 10 മുതൽ 14 വയസ്സ് വരെയായിരിക്കാമെന്നും പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

ഇരുവരും കറുത്ത വർഗ്ഗത്തിൽപ്പെട്ടവരാണ്. അവർ എങ്ങനെ മരിച്ചു എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാൽ മൃതദേഹങ്ങൾ കുറച്ചു കാലമായി അവിടെ ഉണ്ടായിരിക്കാമെന്നാണു പ്രാഥമിക വിലയിരുത്തൽ എന്ന് ക്ലീവ്ലൻഡ് പൊലീസ് മേധാവി, ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. “ഉത്തരങ്ങൾ കണ്ടെത്താനാണ് ഞങ്ങളുടെ ശ്രമം. ഇത് വളരെ ഭീകരവും ദുഃഖകരവുമായ സംഭവമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധികൃതർ നടത്തിയ പ്രാഥമിക ഡി.എൻ.എ ബന്ധപരിശോധനയിൽ ഈ രണ്ടു പെൺകുട്ടികളും അർദ്ധ സഹോദരിമാരാണെന്ന് സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് പുറത്തുവിടുമെന്ന് ഓഫീസ് അറിയിച്ചു. എന്നാൽ ഇവരുടെ സാഹചര്യങ്ങൾ പ്രദേശത്തെ നിലവിലുള്ള കാണാതായവരുടെ കേസുകളുമായി പൊരുത്തപ്പെടുന്നില്ലെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam