ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദനിയ്ക്ക് നിയമോപദേഷ്ടാവായി അല്‍-ഖ്വയ്ദയുടെ അഭിഭാഷകന്‍ 

JANUARY 1, 2026, 6:35 AM

വാഷിംഗ്ടണ്‍: നിരോധിത ഭീകരസംഘടനയായ അല്‍-ഖ്വയ്ദയുടെ അഭിഭാഷകനെ നിയമോപദേഷ്ടാവായി നിയമിച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി. വിവാദ അഭിഭാഷകന്‍ റംസി ഖാസിമിന്റെ നിയമനം ചൊവ്വാഴ്ചയാണ് മംദാനി പ്രഖ്യാപിച്ചത്. അല്‍-ഖ്വയ്ദ ഭീകരന്‍ അഹമ്മദ് അല്‍-ദര്‍ബിക്ക് വേണ്ടി യുഎസ് കോടതിയില്‍ വാദിച്ചത് ഇതേ റംസി ഖാസിമാണ്.

അല്‍-ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ അടുത്ത അനുയായിയാണ് അഹമ്മദ് അല്‍-ദര്‍ബി. 2014ല്‍ യെമന്‍ തീരത്ത് നടന്ന ഫ്രഞ്ച് എണ്ണ ടാങ്കര്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണിയാള്‍. കേസില്‍ യുഎസ് സൈനിക കമ്മീഷന് മുമ്പാകെ അഹമ്മദ് അല്‍-ദര്‍ബിക്ക് വേണ്ടി ഹാജരായത്  ഖാസിമായിരുന്നു. 2017 ല്‍ അല്‍-ദര്‍ബി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018 ല്‍ ട്രംപ് ഭരണകൂടം ദര്‍ബിയെ സൗദി അറേബ്യന്‍ ജയിലിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam