കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെച്ച കേസിൽ 71 കാരന് 15 വർഷം തടവ് ശിക്ഷ

JULY 9, 2026, 1:24 AM

ടെക്‌സാസ് :കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങളും ചിത്രങ്ങളും കൈവശം വെച്ച കേസിൽ ടെക്‌സാസിലെ ബാക്ലിഫ് സ്വദേശിയായ വെസ്‌ലി ജോസഫ് സ്ലാനിന (71) എന്നയാൾക്ക് 15 വർഷം (186 മാസം) ഫെഡറൽ തടവ് ശിക്ഷ വിധിച്ചു.

ശിക്ഷാ കാലാവധിക്ക് ശേഷം 10 വർഷം ഇയാൾ കർശന നിരീക്ഷണത്തിലായിരിക്കും. ഇക്കാലയളവിൽ ഇയാൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും കുട്ടികളുമായി സമ്പർക്കം പുലർത്തുന്നതിനും വിലക്കുണ്ടാകും.

ഇയാളുടെ കമ്പ്യൂട്ടറിൽ നിന്നും മെമ്മറി കാർഡിൽ നിന്നുമായി 2,503 വീഡിയോകളും 7,172 ചിത്രങ്ങളും ഉൾപ്പെടെ പതിനായിരത്തോളം അശ്ലീല ദൃശ്യങ്ങൾ എഫ്.ബി.ഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നു. കൂടാതെ, ഇരകളായവർക്ക് 71,000 ഡോളർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

vachakam
vachakam
vachakam

ലൈംഗിക കുറ്റവാളിയായി മുൻപും ശിക്ഷിക്കപ്പെട്ടിട്ടുള്ള സ്ലാനിന, മുൻപ് സർക്കാർ ലാപ്‌ടോപ്പ് ഉപയോഗിച്ച് ഇത്തരം നിരോധിത ദൃശ്യങ്ങൾ കണ്ടതായും കോടതി കണ്ടെത്തി. നിലവിൽ കസ്റ്റഡിയിലുള്ള ഇയാളെ ഉടൻ തന്നെ ഫെഡറൽ ജയിലിലേക്ക് മാറ്റും.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam