മൂക്കിലെ സ്‌പ്രേയുടെ 41,000 യൂണിറ്റുകൾക്ക് അണുബാധ സാധ്യത; രാജ്യവ്യാപകമായി മരുന്ന് തിരിച്ചുവിളിച്ചു

NOVEMBER 27, 2025, 1:57 AM

ന്യൂയോർക്ക് : രാജ്യത്തുടനീളം വിറ്റഴിച്ച 41,000ത്തിലധികം മൂക്കിലെ സ്‌പ്രേ കുപ്പികൾ തിരിച്ചുവിളിച്ചു. അസംസ്‌കൃത പാലിൽ സാധാരണയായി കാണപ്പെടുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കണ്ടാമിനേഷൻ (അണുബാധ) ആശങ്കകളെ തുടർന്ന് Walgreens Saline Nasal Spray with Xylitol-ന്റെ 1.5 ഔൺസ് ബോട്ടിലുകളാണ് തിരിച്ചുവിളിച്ചത്. ഭക്ഷ്യമരുന്ന് ഭരണകൂടം (FDA) പറയുന്നതനുസരിച്ച്, ഈ ഉത്പന്നത്തിൽ Pseudomonas lactis എന്ന ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്.

ഈ ഉത്പന്നം വാങ്ങിയ ഉപഭോക്താക്കൾ ഉടൻ തന്നെ ഉപയോഗം നിർത്തി Walgreensൽ തിരികെ നൽകണം.

vachakam
vachakam
vachakam

തിരിച്ചുവിളിച്ച ബാച്ച് വിവരങ്ങൾ:

NDC നമ്പർ: 0363 -3114-01

ലോട്ട് നമ്പർ: 71409, കാലഹരണ തിയതി: 2027 ഫെബ്രുവരി 28

vachakam
vachakam
vachakam

ലോട്ട് നമ്പർ: 71861, കാലഹരണ തിയതി: 2027 ഓഗസ്റ്റ് 31

ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ: Pseudomonas lactis ബാക്ടീരിയ വിവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും, പ്രത്യേകിച്ച് പ്രതിരോധശേഷി കുറഞ്ഞവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്കും ഇത് അപകടകരമാണ്. പനി, തണുപ്പ്, ക്ഷീണം, തലവേദന, പേശിവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, ആശയക്കുഴപ്പം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

എങ്കിലും, ഈ തിരിച്ചുവിളിക്കലിനെ FDA 'ലെവൽ II' ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്. അതായത്, ഉldhന്നം താൽക്കാലികമോ പരിഹരിക്കാവുന്നതോ ആയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം, എന്നാൽ ഗുരുതരമായ ദോഷത്തിനുള്ള സാധ്യത വിദൂരമാണ്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam