മിഷിഗൺ: യുഎസിലെ മിഷിഗണിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം നാലായി. അക്രമി ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്യുകയായിരുന്നു.
വെറും 10 മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ ആക്രമണത്തിന് പിന്നാലെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി. തോക്കുധാരി തന്റെ വാഹനം പള്ളിയിലേക്ക് ഓടിച്ചുകയറ്റുകയും പ്രാർത്ഥനകൾ നടക്കുന്നതിനിടെ വെടിയുതിർക്കുകയും ചെയ്യുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലെ യേശുക്രിസ്തുവിന്റെ ലാറ്റർ-ഡേ സെയിന്റ്‌സ് പള്ളിയിലാണ് ഭീകരമായ ആക്രമണം നടന്നത്. അക്രമി തന്റെ ട്രക്ക് പള്ളിയിലേക്ക് ഇടിച്ചുകയറ്റി റൈഫിൾ ഉപയോഗിച്ച് ആളുകൾക്ക് നേരെ വെടിയുതിർത്തു. തുടർന്ന് കെട്ടിടത്തിന് തീയിട്ടു. സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതിന് ശേഷമാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇരകളിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണ്. ബർട്ടൺ സ്വദേശിയായ തോമസ് ജേക്കബ് സാൻഫോർഡ് (40) ആണ് അക്രമിയെന്ന് പോലീസ് സ്ഥിരീകരിച്ചു. 2004 മുതൽ 2008 വരെ യുഎസ് ആർമിയുടെ ഭാഗമായി ഇറാഖിൽ സേവനമനുഷ്ഠിച്ച ആളാണ് ഇയാൾ. ബോംബ് സ്ക്വാഡ് അദ്ദേഹത്തിന്റെ വീട് പരിശോധിച്ചു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം കണ്ടെത്തുന്നതിനായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്