സൈന്യത്തിന്റെ സ്‌ഫോടക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം; യു.എസില്‍ നിരവധി പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്, 19 പേരെ കാണാനില്ല

OCTOBER 10, 2025, 7:27 PM

വാഷിംഗ്ടണ്‍: യു.എസിലെ സൈന്യത്തിന്റെ സ്‌ഫോടകവസ്തു നിര്‍മാണ കേന്ദ്രത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിക്കുകയും ചിലരെ കാണാതാവുകയും ചെയ്തു. 19 പേരെ കാണാതായെന്നാണ് വിവരം. എത്ര പേര്‍ മരിച്ചെന്ന കൃത്യമായ വിവരം നല്‍കാന്‍ ഹംഫ്രീസ് കൗണ്ടി ഷെരീഫ് ക്രിസ് ഡേവിസിന് കവിഞ്ഞിട്ടില്ല. 

നാഷ്വില്ലിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഹിക്ക്മാനിലെ അക്യുറേറ്റ് എനര്‍ജറ്റിക് സിസ്റ്റംസ് ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സ്‌ഫോടനങ്ങള്‍ തുടരുന്നതിനാല്‍ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നതായി രക്ഷാപ്രവര്‍ത്തകര്‍ എഎഫ്പിയോട് പറഞ്ഞു. 

വലിയ ശബ്ദം കേട്ടതായി പരിസരവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശമാകെ കത്തികരിഞ്ഞ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കെട്ടിടത്തിന് കാര്യമായ കേടുപാടു സംഭവിച്ചു. നാഷ്വില്ലില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ അകലെയാണ് നിര്‍മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam