വിശുദ്ധ യൂദാ ശ്ശീഹാ നൊവേന

OCTOBER 21, 2024, 5:06 PM

ഈശോയുടെ വിശ്വസ്തദാസനും സ്‌നേഹിതനു അപ്പസ്‌തോലനുമായ വിശുദ്ധ യൂദായേ ദിവ്യഗുരുവിനെ ശത്രുക്കളുടെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുത്തവന്റെ പേരിനോട് അങ്ങയുടെ പേരിനുള്ള സാമ്യം പലരും അങ്ങയെ മറക്കുവാൻ കാരണമാക്കിയല്ലോ. എങ്കിലും നിരാശാജനകവും അസാധ്യവുമായ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി തിരുസഭ അങ്ങേ സാർവ്വത്രികമായി വണങ്ങുകയും അങ്ങേ സഹായം അപേക്ഷിക്കുകയും ചെയ്യുന്നു. വളരെയധികം കഷ്ടപ്പെടുന്ന എനിക്കിവേണ്ടി പ്രാർത്ഥിക്കണമേ ആശയറ്റ സന്ദർഭങ്ങളിൽ ദ്യശ്യമായ സഹായം അതിവേഗം പ്രദാനം ചെയ്യുന്നതിന് അങ്ങേയ്ക്കു സംസിദ്ധമായിരിക്കുന്ന പ്രത്യോകാനുകൂല്യത്തെ എനിക്കുവേണ്ടി വിനിയോഗിക്കണമെന്ന് ഞാനങ്ങയോടഭ്യർത്ഥിക്കുന്നു.

എന്റെ എല്ലാ ആവശ്യങ്ങളിലും കഷ്ടതകളിലും ദു:ഖങ്ങളിലും പ്രത്യേകിച്ച് ... (നിയോഗം)... സ്വർഗ്ഗത്തിൽ നിന്നുള്ള സഹായവും ആശ്വാസവും കിട്ടുന്നതിനുമായി ഈ വലിയ ആവശ്യനേരത്ത് എന്റെ സഹായത്തിന് എത്തേണമെ. 

അങ്ങനെ അങ്ങയോടും മറ്റെല്ലാ വിശുദ്ധരോടും കൂടെ ദൈവത്തെ അനവരതം സ്തുതിക്കുന്നതിന് എനിക്ക് ഇടയാകട്ടെ. ഓ! വാഴ്ത്തപ്പെട്ട വി. യൂദായേ ഈ വലിയ അനുഗ്രഹത്തെ ഞാൻ എന്നും സ്മരിക്കുന്നതാണെന്നും എന്റെ ശക്തിയുള്ള പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ വണങ്ങുന്നതിൽ ഞാൻ ഒരിക്കലും കുറവു വരുത്തുകയില്ലെന്നും അങ്ങയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് എന്റെ സർവ്വകഴിവുകളും വിനിയോഗിക്കുന്നതാണെന്നും ഞാൻ ഇതാ പ്രതിജ്ഞ ചെയ്യുന്നു.

vachakam
vachakam
vachakam

വിശ്വാസി ഒക്കലഹോമ 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam