പരിശുദ്ധാത്മാവേ, എനിക്ക് എല്ലാം വെളിപ്പെടുത്തുകയും എനിക്കു വഴി കാണിച്ചു തരികയും എന്നോടു മറ്റുള്ളവർ ചെയ്യുന്നതെല്ലാം ക്ഷമിക്കുവാനും, മറക്കുവാനും കഴിവുതരുന്ന ദൈവീകദാനം തരികയും എന്റെ ജീവിതത്തിൽ എന്റെ എല്ലാ ചിന്തകളിലും ഉള്ളവനുമായ അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു. എത്ര വലിയ ഭൗതീകാഗ്രഹങ്ങൾ എന്നിലുണ്ടായാലും ഒരു നിമിഷംപോലും അങ്ങയിൽ നിന്ന് അകലുവാനോ വേർപ്പെടുവാനോ ഞാൻ ആഗ്രഹിക്കുന്നില്ലയെന്ന് ഞാൻ തീർത്തു പറയുന്നു.
നിത്യമഹത്വത്തിൽ അങ്ങയോടു കൂടെ ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവഹിതത്തിനു വിധേയപ്പെട്ടു കൊണ്ട് ഞാൻ അങ്ങയോടു ചോദിക്കുന്നു...
ഈ പ്രാർത്ഥന വിശ്വാസത്തോടെ മൂന്നുദിവസം അടുപ്പിച്ചു പ്രാർത്ഥിക്കുക. മൂന്നു ദിവസത്തിനു ശേഷം നിങ്ങളുടെ അപേക്ഷ തീർച്ചയായും സഫലീകരിക്കും. അപേക്ഷിക്കുന്നതിനു മുൻപ് താഴെ പറയുന്ന രണ്ട് കാര്യങ്ങളിൽ ഒന്ന് ചെയ്തിരിക്കുമെന്ന് ഉറപ്പു നൽകുക.
1. അപേക്ഷ സാധ്യമായാൽ ഈ പ്രാർത്ഥന പ്രസിദ്ധീകരിക്കും.
2. ഈ പ്രാർത്ഥനയുടെ പകർപ്പുകൾ എത്ര അധികം ആളുകളിൽ എത്തിക്കാമോ അത്രയധികം ആളുകളിൽ എത്തിക്കും. ഇത് പരിശുദ്ധാത്മാവിന്റെ അത്ഭുതങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടിയാണ്.
ഒരു വിശ്വാസി,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്