ഇഹലോകവാസികളായ ഞങ്ങളോരോരുത്തരോടുമുള്ള സ്‌നേഹത്താൽ മനുഷ്യാവതാരം ചെയ്ത് ഞങ്ങളുടെ ഇടയിലേക്ക് വരുവാൻ തിരുമനസ്സായ ഉണ്ണിയീശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. പാപികളായ ഞങ്ങളുടെ അയോഗ്യതകൾ പരിഗണിക്കാതെ ഞങ്ങളിൽ ഒരുവനായിത്തീരുവാൻ തിരുമനസ്സായ ഉണ്ണിയീശോയെ, കാലിത്തൊഴുത്തിൽ പിറന്ന് എളിമയോടെയും വിനയത്തിന്റെയും മാതൃകയായി ജീവിച്ചതിന് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.
പാപികളായ ഞങ്ങളിൽ അനുഗ്രഹവർഷം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അങ്ങേയ്ക്കു ഞങ്ങൾ നന്ദിപറയുന്നു. അങ്ങേ തിരുമുമ്പിൽ അണഞ്ഞ് ഈ നൊവേനയിൽ ഇന്നു ഞങ്ങൾ പ്രത്യേകമായി അപേക്ഷിക്കുന്നു.....
ആവശ്യങ്ങൾ ഞങ്ങൾക്ക് ഓരോരുത്തർക്കും സാധിച്ചുതരണമെന്ന് തകർന്ന ഹൃദയത്തോടുകൂടി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.
ആമേൻ
എലിസബത്ത്, മോർട്ടൻഗ്രോവ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്