ഈശോയുടെ വിശ്വസ്തദാസനും സ്‌നേഹിതനു അപ്പസ്‌തോലനുമായ വിശുദ്ധ യൂദായേ ദിവ്യഗുരുവിനെ ശത്രുക്കളുടെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുത്തവന്റെ പേരിനോട് അങ്ങയുടെ പേരിനുള്ള സാമ്യം പലരും അങ്ങയെ മറക്കുവാൻ കാരണമാക്കിയല്ലോ. എങ്കിലും നിരാശാജനകവും അസാധ്യവുമായ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി തിരുസഭ അങ്ങേ സാർവ്വത്രികമായി വണങ്ങുകയും അങ്ങേ സഹായം അപേക്ഷിക്കുകയും ചെയ്യുന്നു. വളരെയധികം കഷ്ടപ്പെടുന്ന എനിക്കിവേണ്ടി പ്രാർത്ഥിക്കണമേ ആശയറ്റ സന്ദർഭങ്ങളിൽ ദ്യശ്യമായ സഹായം അതിവേഗം പ്രദാനം ചെയ്യുന്നതിന് അങ്ങേയ്ക്കു സംസിദ്ധമായിരിക്കുന്ന പ്രത്യോകാനുകൂല്യത്തെ എനിക്കുവേണ്ടി വിനിയോഗിക്കണമെന്ന് ഞാനങ്ങയോടഭ്യർത്ഥിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്