ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ഉപയോഗിക്കാം; പുതിയ 'യൂസർനെയിം' ഫീച്ചർ ഉടൻ

JUNE 29, 2026, 10:48 PM

മൊബൈൽ ഫോൺ നമ്പർ കൈമാറാതെ തന്നെ വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള വിപ്ലവകരമായ ഫീച്ചർ ഉടൻ യാഥാർത്ഥ്യമാകുന്നു. ആപ്പ് ഉപയോഗിക്കുന്നതിന് ഫോൺ നമ്പറിന് പകരം ഉപയോക്താക്കൾക്ക്  'യൂസർനെയിമുകൾ' തിരഞ്ഞെടുക്കാനുള്ള പുതിയ ഫീച്ചർ ഉടൻ ലഭ്യമാകുമെന്ന് വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ  ഔദ്യോഗികമായി അറിയിച്ചു.

ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെയും ഫോൺ നമ്പറുകളുടെയും സ്വകാര്യത പൂർണ്ണമായി സംരക്ഷിക്കാൻ ഈ പുതിയ മാറ്റം സഹായിക്കും. നിലവിൽ വാട്‌സ്ആപ്പിൽ ഒരാളുമായി ബന്ധപ്പെടണമെങ്കിൽ ഫോൺ നമ്പർ കൈമാറേണ്ടത് നിർബന്ധമാണ്.

എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ വലിയ ഗ്രൂപ്പ് ചാറ്റുകളിൽ അംഗമാകുമ്പോഴോ, ആദ്യമായി ഒരു വ്യക്തിക്കോ ബിസിനസ്സ് സ്ഥാപനത്തിനോ സന്ദേശങ്ങൾ അയക്കുമ്പോഴോ നമ്മുടെ ഫോൺ നമ്പർ പങ്കിടേണ്ടി വരില്ല. പകരം യൂസർനെയിം മാത്രം നൽകിയാൽ മതിയാകും.

vachakam
vachakam
vachakam

ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി വാട്‌സ്ആപ്പിൽ യൂസർനെയിമുകൾ പൊതുവായി തിരയാൻ സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരാളുടെ കൃത്യമായ യൂസർനെയിം എന്താണെന്ന് നേരിട്ട് അറിയാവുന്നവർക്ക് മാത്രമേ ആ വ്യക്തിയുമായി വാട്‌സ്ആപ്പിൽ ബന്ധപ്പെടാൻ സാധിക്കൂ.

ഇത് വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ശല്യപ്പെടുത്തലുകളും മെസ്സേജുകളും വലിയൊരു പരിധി വരെ തടയാൻ സഹായിക്കും. സുരക്ഷയ്ക്കും പ്രൈവസിക്കും മുൻഗണന നൽകുന്ന ഉപയോക്താക്കൾക്ക് വലിയൊരു ആശ്വാസമാണ് മെറ്റയുടെ ഈ പുതിയ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam