ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കും: ടെൻഹാഗ്

APRIL 22, 2024, 6:10 PM

എഫ്എ കപ്പ് ഫൈനലിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാനാകുമെന്ന് യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. കഴിഞ്ഞ സീസണിൽ എഫ്എ കപ്പ് ഫൈനലിൽ യുണൈറ്റഡ് സിറ്റിയോട് പരാജയപ്പെട്ടിരുന്നു.
'എനിക്ക് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ജയിക്കണം. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെയാണ് ഞങ്ങൾ നേരിടുന്നതെങ്കിലും ഈ ഫൈനൽ വിജയിക്കാൻ ഞങ്ങൾക്കാകുമെന്ന് എനിക്ക് ഉറപ്പുണ്ട്'. ടെൻ ഹാഗ് പറഞ്ഞു.

'ഈ സീസണിൽ നിരവധി ഉയർച്ചകളും നിരവധി താഴ്ചകളും യുണൈറ്റഡിന് ഉണ്ടായിട്ടുണ്ട്. എഫ്എ കപ്പ് നേടിയത് കൊണ്ട് ഈ സീസൺ വിജയമായി മാറില്ല. കൂടുതൽ വിജയിക്കാനും കിരീടങ്ങൾ നേടാനും ഞങ്ങൾ ആഗ്രഹിക്കുന്നു' ടെൻ ഹാഗ് പറഞ്ഞു.

ഇന്നലെ 3-0ന് മുന്നിൽ നിന്ന ശേഷം യുണൈറ്റഡ് 3-3 എന്ന നിലയിലേക്ക് തകർന്നിരുന്നു. അവസാനം യുണൈറ്റഡ് ഷൂട്ടൗട്ടിലാണ് വിജയിച്ചത്.

vachakam
vachakam
vachakam

'പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കാനുള്ള കരുത്ത് ഞങ്ങൾ കാണിച്ചു. ഇതൊരു വിചിത്രമായ മത്സരമായിരുന്നു. ഞങ്ങൾ 75 മിനിറ്റ് പൂർണ്ണമായും നിയന്ത്രിച്ചു, അവസാന 15 മിനിറ്റിനുള്ളിൽ അവർ ചെയ്തതിന് കോവെൻട്രിക്ക് ഒരു അഭിനന്ദനം നൽകണം, ഞങ്ങൾക്ക് അവസാനം അച്ചടക്കം കുറവായിരുന്നു'. ടെൻ ഹാഗ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam