മെസ്സിയുടെ മികവിൽ ഇന്റർ മയാമിക്ക് വീണ്ടും ജയം

APRIL 21, 2024, 7:49 PM

മെസ്സിയുടെ രണ്ട് ഗോളും ഒരു അസിസ്റ്റുമായി മേജർ ലീഗ് സോക്കറിൽ നാഷ്‌വിലെയെ നേരിട്ട ഇന്റർ മയാമി ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം കരസ്ഥമാക്കി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഇന്റർ മയാമിയുടെ തിരിച്ചുവരവ്.

രണ്ടാം മിനിറ്റിൽ ഒരു സെൽഫ് ഗോളിലാണ് നാഷ്‌വിലെ ലീഡ് എടുത്തത്. പതിനൊന്നാം മിനിറ്റിൽ ലയണൽ മെസ്സി സമനില നൽകി. മെസ്സിയുടെ ആദ്യ ഗോൾ ശ്രമം ഗോൾ കീപ്പർ തടഞ്ഞെങ്കിലും പിന്നീട് പന്ത് മെസ്സിയിലേക്ക് തന്നെ തിരിച്ചെത്തിയപ്പോൾ മെസ്സി ഫിനിഷ് ചെയ്യുകയായിരുന്നു.

39-ാം മിനിട്ടിൽ ബുസ്‌കറ്റ്‌സിലൂടെ ഇന്റർ മയാമി ലീഡെടുത്തു. മെസ്സിയെടുത്ത ഒരു കോർണറിൽ നിന്നാണ് ബുസ്‌കറ്റ്‌സ് ഗോൾ നേടിയത്. രണ്ടാം പദ്ധതിയിൽ 81-ാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ മെസ്സി വിജയം ഉറപ്പിച്ചു. 10 മത്സരങ്ങളിൽ 38 പോയിന്റുമായി ഇന്റർ മയാമി ഈസ്റ്റേൺ കോൺഫറൻസിൽ ഒന്നാമത് നിൽക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam