മാറ്റത്തിന് നമ്മൾ തയ്യാറായില്ലെങ്കിൽ എന്നും ജീവൻ ബലികഴിക്കേണ്ടിവരിക ബൗളർമാരായിക്കും: ഗവാസ്‌കർ

APRIL 22, 2024, 5:58 PM

ഐപിഎൽ 2024 സീസൺ ബൗളർമാരുടെ ദുരന്ത വേദിയാവുകയാണ്. 200 റൺസ് മാർക്ക് അനായാസം മറികടന്ന് ടീമുകൾ ബാറ്റിംഗ് വെടിക്കെട്ട് കാഴ്ചവെക്കുന്നതാണ് സീസണിൽ കാണുന്നത്.

35 മത്സരങ്ങൾ മാത്രം ഐപിഎൽ സീസണിൽ ഇതുവരെ പൂർത്തിയായപ്പോൾ 15 തവണ 200 റൺസോ അതിലേറെയോ പിറന്നു. അഞ്ചുവട്ടമാണ് ടീമുകൾ 250 റൺസിന് അപ്പുറം സ്‌കോർ ചെയ്തത്. ഇതിൽ മൂന്ന് ടോട്ടലുകളും സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ വകയായിരുന്നു. ഈ സീസണിൽ 300 റൺസ് ടാർഗറ്റിലേക്ക് ടീമുകൾ എത്തുമെന്നാണ് പലരും കണക്കുകൂട്ടുന്നത്.

ഇതോടെ ബൗളർമാരെ സഹായിക്കാൻ ബിസിസിഐ ചില മാറ്റങ്ങൾക്ക് മുതിരണം എന്നാണ് ഇതിഹാസ ബാറ്ററും കമന്റേറ്റുമായ സുനിൽ ഗവാസ്‌കർ പറയുന്നത്.

vachakam
vachakam
vachakam

'ക്രിക്കറ്റ് ബാറ്റിൽ മാറ്റം വേണമെന്ന് ഞാൻ പറയുന്നില്ല. കാരണം, നിയമാനുസൃതമാണ് ബാറ്റുകൾ തയ്യാറാക്കുന്നത്. എന്നാൽ ഗ്രൗണ്ടുകളിലെ ബൗണ്ടറിയുടെ വലിപ്പത്തിൽ വ്യത്യാസം വരുത്തണം. രണ്ടുമൂന്ന് മീറ്റർ ദൂരം വർധിപ്പിച്ചാൽ തന്നെ ക്യാച്ചുകളുടെയും സിക്‌സറുകളുടേയും കാര്യത്തിൽ വലിയ വ്യത്യാസം വരും. ഇതോടെ പല സിക്‌സുകളും ക്യാച്ചുകളായി മാറും. ഇത്തരമൊരു മാറ്റത്തിന് നമ്മൾ തയ്യാറായില്ലെങ്കിൽ എന്നും ജീവൻ ബലികഴിക്കേണ്ടിവരിക ബൗളർമാരായിക്കും' ഗവാസ്‌കർ പറഞ്ഞു.

'ഇത് അവസാന ഊഴമാണ് എന്ന രീതിയിലാണ് ബാറ്റർമാർ ബാറ്റ് വീശുന്നത്. ക്രീസിലേക്ക് വരുന്നു, ആഞ്ഞടിക്കുന്നു. അതത്ര ആസ്വാദ്യകരമല്ല, ബാറ്റർമാരും ബൗളർമാരും തമ്മിൽ ശക്തമായ മത്സരമുണ്ടായാലേ ക്രിക്കറ്റ് കാഴ്ചയ്ക്ക് രസകരമാകൂ' സുനിൽ ഗവാസ്‌കർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam