വോൾവ്‌സിനെ തോൽപ്പിച്ച് ആഴ്‌സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്

APRIL 21, 2024, 8:01 PM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണൽ ഒന്നാം സ്ഥാനത്ത്. ഇന്ന് എവേ മത്സരത്തിൽ വോൾവ്‌സിനെ നേരിട്ട ആഴ്‌സണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് തുടക്കം മുതൽ ആക്രമിച്ചു കളിച്ച ആഴ്‌സണൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പാണ് ലീഡ് എടുത്തത്.

ട്രൊസാർഡിന്റെ മികച്ച ഒരു ഷോട്ടാണ് വലയിൽ കയറിയത്. രണ്ടാം പകുതി അവസാനം ക്യാപ്ടൻ ഒഡെഗാർഡ് ആഴ്‌സണലിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി.

ഈ വിജയത്തോടെ ആഴ്‌സണൽ 74 പോയിന്റുമായി ഒന്നാമതെത്തി. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 73 പോയിന്റുമായി തൊട്ടു പിറകിലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam