12,000 ത്തിൽ കുറയാത്ത ഭൂരിപക്ഷം നേടി നേടി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്

JUNE 19, 2025, 8:46 PM

നിലമ്പൂർ:  ഇത്തവണ നിലമ്പൂർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.   12,000 ത്തിൽ കുറയാത്ത ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് യുഡിഎഫിൻ്റെ പ്രാഥമിക വിലയിരുത്തൽ.

വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ നിന്നാണ് കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. പി.വി അൻവർ നേടുന്ന വോട്ടുകൾ എൽഡിഎഫ് ക്യാമ്പിനാകും പരിക്കേൽപിക്കുക എന്നും യുഡിഎഫ് കരുതുന്നു.  

യുഡിഎഫ് ബൂത്ത് കമ്മിറ്റികളിൽ നിന്നും ലഭിച്ച പ്രാഥമിക കണക്ക് പ്രകാരം നിലമ്പൂർ മുൻസിപ്പാലിറ്റിയിലും ഏഴ് പഞ്ചായത്തുകളിലും ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുമെന്നാണ് വിലയിരുത്തൽ. വഴിക്കടവാണ് ഏറ്റവും പ്രതീക്ഷയുള്ള പഞ്ചായത്ത്. 3000 വോട്ടിൻ്റെ ഭൂരിപക്ഷമാണ് വഴിക്കടവിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

എൽഡിഎഫ് ജയിച്ച കഴിഞ്ഞ തവണയും ലീഡ് തന്ന മുത്തേടത്ത് നിന്ന് ഇത്തവണ പ്രതീക്ഷിക്കുന്നത് 2500 വോട്ടിൻ്റെ ഭൂരിപക്ഷം. നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ ഇത്തവണ ലീഡ് നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം 2000.എൽഡിഎഫ് ഭരിക്കുന്ന പോത്തുകല്ലിൽ യുഡിഎഫ് 1500 ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു.

ചുങ്കത്തറയും എടക്കരയും 1000 വോട്ടിൻ്റെ മുൻതൂക്കമെ പ്രതീക്ഷിക്കുന്നുള്ളു. അമരമ്പലം, കരുളായി എന്നീ പഞ്ചായത്തുകളിൽ നേരിയ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam