'എന്റെ സഹോദരനും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍, ജനനായകനായി വിജയ് നയിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു'; അഭിനന്ദനവുമായി ഖുശ്ബു

MAY 5, 2026, 6:13 AM

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ തമിഴക വെട്രി കഴകം നേതാവ് വിജയ്യെ അഭിനന്ദിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ സന്തോഷം അറിയിച്ചത്.

'തമിഴ്നാട്ടില്‍ മികച്ച വിജയം നേടിയ എന്റെ സഹോദരന്‍ വിജയ്ക്കും അദ്ദേഹത്തിന്റെ ടിവികെ ടീമിനും ഹൃദ്യമായ അഭിനന്ദനങ്ങള്‍. എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. യഥാര്‍ഥ ജനനായകനായി നിങ്ങള്‍ നയിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു' എന്നാണ് ഖുശ്ബു കുറിച്ചത്. വിജയ്ക്കൊപ്പമുള്ള ചിത്രവും അവര്‍ പങ്കുവെച്ചിരുന്നു.

ഖുശ്ബുവിനെ കൂടാതെ സിനിമാലോകത്തെ ഒട്ടേറെ സെലിബ്രിറ്റികളാണ് വിജയ്ക്ക് അഭിനന്ദനം നേര്‍ന്നത്. രജനീകാന്ത്, കമല്‍ഹാസന്‍, എ.ആര്‍ റഹ്മാന്‍, വിജയ് ദേവരകൊണ്ട, ഹേമാ മാലിനി, രശ്മിക മന്ദാന, കാജല്‍ അഗര്‍വാള്‍, ധനുഷ്, രവി മോഹന്‍, ജീവ, ചിരഞ്ജീവി, സൂര്യ, വെങ്കടേഷ്, അനിരുദ്ധ്, കാര്‍ത്തി, മഹേഷ് ബാബു, സാമന്ത എന്നിവരെല്ലാം വിജയിയെ അഭിനന്ദിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.

ഖുശ്ബുവിന്റെ ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സി എഐഎഡിഎംകെയ്ക്കായി മധുര സെന്‍ട്രലില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam