ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങി ടിവികെ നേതാവ് വിജയ്.
നഗര, പ്രാദേശിക മേഖലകളില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനും കൂടുതല്‍ ആളുകളുമായി ബന്ധമുണ്ടാക്കുന്നതിനുമാണ് തന്ത്രപരമായ ഈ നീക്കമെന്നാണ് കരുതുന്നത്.
തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിജയ് തന്റെ ആദ്യ തട്ടകമായി ഏത് മണ്ഡലം തിരഞ്ഞെടുക്കുമെന്ന കാര്യം ഏവരും ഉറ്റുനോക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് രണ്ട് മണ്ഡലങ്ങളില്‍ വിജയ് മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. തമിഴ്നാട്ടിലെ വിരുഗമ്പാക്കം, വേലച്ചേരി എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുക.
2011ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം 115 സീറ്റുകള്‍ നേടിയിരുന്നു. ഇതിന്റെ വലിയ ആത്മവിശ്വാസവും വിജയ്ക്കുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയ ശേഷമായിരിക്കും തുടര്‍ നീക്കങ്ങളെന്നും സൂചനയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം
അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ