'പ്രവര്‍ത്തകര്‍ തയാറായിരിക്കണം, ടിവികെ സര്‍ക്കാര്‍ ഏത് നിമിഷവും താഴെ വീഴും'; മുന്നറിയിപ്പുമായി മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

MAY 15, 2026, 7:30 PM

ചെന്നൈ: ടിവികെ സര്‍ക്കാര്‍ ഏത് സമയത്തും താഴെവീണേക്കാമെന്നും അതിനാല്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തയാറായിരിക്കണമെന്നും മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്റെ മുന്നറിയിപ്പ്. ചെന്നൈയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2029 ല്‍ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാന്‍ സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

പരാജയ കാരണം കണ്ടെത്തി 20 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതതല സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉന്നതതല അന്വേഷണ സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഓരോ മണ്ഡലത്തിലും എല്ലാതലത്തിലുമുള്ള ഭാരവാഹികളില്‍ നിന്നും വിവരങ്ങള്‍ തേടും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അതനുസരിച്ച് നടപടികളുണ്ടാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam