മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്

JUNE 19, 2025, 8:51 PM

നിലമ്പൂർ: നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ജയിക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. പോളിം​ഗ് വലിയ തോതിൽ കൂടാത്തത് എം സ്വരാജിന് കൂടുതൽ അനുകൂലമാകുമെന്നാണ് നിഗമനം. 

പോളിംഗ് ശതമാനവും പ്രതീക്ഷയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതി തനിക്കില്ലെന്നാണ് എം സ്വരാജ് പ്രതികരിച്ചത്. നല്ല പോളിംഗ് ഉള്ളപ്പോഴാണ് സമീപകാലത്ത് എല്ലാം ഇടതുമുന്നണി വിജയിച്ചിട്ടുള്ളത്. ഭൂരിപക്ഷം പ്രവചിക്കാനില്ലെന്നും അത് തന്‍റെ ശൈലിയല്ലെന്നും എം സ്വരാജ്  പ്രതികരിച്ചിരുന്നു. 

12,000 ത്തിൽ കുറയാത്ത ഭൂരിപക്ഷം നേടി നേടി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്

vachakam
vachakam
vachakam

 എം. സ്വരാജിന്‍റെ സ്ഥാനാർഥിത്വം മണ്ഡലത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിലും യുവാക്കൾക്കിടയിലും സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്ന് സിപിഎം കണക്കുകൂട്ടുന്നുണ്ട്.

ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടും ഇത്തവണ ലഭിക്കുമെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ.   

മൂന്നാഴ്ച നീണ്ടുനിന്ന പ്രചണ്ഡമായ പ്രചരണം നിലമ്പൂരിലെ ജനത ഏറ്റെടുത്തതിന്‍റെ സൂചനയാണ് കഴിഞ്ഞ തവണത്തെക്കാൾ വലിയ കുറവില്ലാത്ത പോളിങ്. കഴിഞ്ഞ തവണത്തെക്കാൾ ചെയ്ത വോട്ടുകളിൽ 5000 ത്തിന് താഴെ മാത്രമാണ് കുറവുള്ളത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam