പേരാവൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ന്യായമായ പ്രതീക്ഷയുണ്ടെന്നും അദേഹം വ്യക്തമാക്കി. എത്ര സീറ്റ് കിട്ടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പേരാവൂരില്‍ ശക്തമായ മത്സരമാണ് നടന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി ആകാന്‍ തനിക്ക് മോഹമില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
പതിനായിരം ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞത് തിരഞ്ഞെടുപ്പു സമയത്തായിരുന്നു. പ്രചാരണ സമയത്ത് ഭൂരിപക്ഷം കുറയുമെന്ന് പറയാന്‍ പറ്റില്ലല്ലോയെന്ന് അദേഹം ചോദിച്ചു. വയനാട് ഫണ്ട് പിരിവ് സംബന്ധിച്ചും അദേഹം പ്രതികരിച്ചു. വയനാട്ടില്‍ കോണ്‍ഗ്രസ് വീട് വെച്ച് നല്‍കുമെന്നും നികുതി പണം അല്ല പാര്‍ട്ടി പിരിച്ചതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
വീട് എവിടെയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. ജനങ്ങള്‍ ഇത്തരം ആരോപണങ്ങള്‍ ഒക്കെ തള്ളി കളഞ്ഞതാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
