നിലമ്പൂർ: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ.
സമസ്ത ഇ കെ വിഭാഗത്തിന് മണ്ഡലത്തിലുള്ള ശക്തമായ സ്വാധീനവും സമസ്തയ്ക്കുള്ളിൽ വളർന്നുവരുന്ന ലീഗ് വിരുദ്ധ ചേരിയുടെ വോട്ടുമാണ് അൻവർ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് വിലയിരുത്തൽ.
പരസ്യ പ്രചാരണം സമാപിക്കുന്ന ഇന്ന് വൈകുന്നേരത്തെ കൊട്ടിക്കലാശം ഒഴിവാക്കി ഭവന സന്ദർശനം മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതിന് ശേഷം അൻവറിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.
നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായും അൻവർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ഇന്ന് ജിഫ്രി തങ്ങളെ കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാലക്കാട് 2026: 'വോട്ടിന് പണം'; ശോഭയും ബി.ജെ.പിയും വെട്ടിലാകുമ്പോൾ!
കേരളം 2026: വിധിദിനത്തിന് മുൻപുള്ള നിശബ്ദ യുദ്ധം; അടിയൊഴുക്കുകൾ ആർക്കൊപ്പം?
വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!