തൃശൂര്‍: വടകരയില്‍ നിന്ന് കെ മുരളീധരനെ മാറ്റി തൃശൂരില്‍ കൊണ്ടുവരാൻ തീരുമാനമായിരുന്നു. മുരളീധരനായി തൃശ്ശൂർ മണ്ഡലത്തിൽ ചുവരഴുത്ത് തുടങ്ങി. മുരളീധരനായി ചുവരെഴുതാനുള്ള ആവേശത്തിലാണ് ടിഎൻ പ്രതാപൻ.
തന്‍റെ വീടിന് സമീപമുള്ള മതിലില്‍ തന്നെയാണ് ടി എൻ പ്രതാപന്‍റെ ചുവരെഴുത്ത്. മുരളീധരന് വേണ്ടിയുള്ള പ്രചാരണപരിപാടികളുടെ തുടക്കമെന്ന നിലയിലാണ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രതാപന്‍ ചുവരെഴുത്ത് നടത്തിയത്.
തൃശൂരില്‍ സീറ്റ് ഏതാണ്ട് ഉറപ്പിച്ച മട്ടിലായിരുന്നതിനാല്‍ ടി എൻ പ്രതാപനുവേണ്ടിയുള്ള പ്രചാരണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.
പോസ്റ്ററുകളും ബാനറുകളും പതിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് അപ്രതീക്ഷിതമായ സീറ്റുമാറ്റം നടന്നിരിക്കുന്നത്. കെ മുരളീധരന് വേണ്ടി താൻ തൃശൂരില്‍ സജീവമായി ഉണ്ടാകുമെന്നാണ് ടിഎൻ പ്രതാപൻ അറിയിച്ചിരിക്കുന്നത്,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്