പാലക്കാട്: പികെ ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ രംഗത്ത് വന്നിരുന്നു.
എതിർപ്പുകൾക്കിടയിലും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പികെ ശശി ഒറ്റപ്പാലത്ത് മത്സരിക്കാൻ തന്നെയാണ് സാധ്യത.
പി കെ ശശിയെ യുഡിഎഫിലെത്തിക്കാൻ മധ്യസ്ഥത വഹിക്കുന്നത് മുതിർന്ന ലീഗ് നേതാക്കളാണെന്നും രണ്ട് ദിവസം മുമ്പ് നേതാക്കൾ ശശിയുമായി ചർച്ച നടത്തിയെന്നുമാണ് റിപ്പോർട്ട്. കെടിഡിസി ചെയർമാൻ സ്ഥാനം ശശി രാജിവെച്ചതിന് പിന്നാലെയാണ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചത്.
എന്നാല്‍ ഇത്തരം ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് പികെ ശശി. യുഡിഎഫിലേക്കില്ലെന്നും ആരും ചർച്ച നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം ഇന്നലെ പ്രതികരിച്ചത്. താൻ ഇടത് ആശയം മുറുകെപിടിക്കുന്ന ആളാണെന്നും പികെ ശശി വ്യക്തമാക്കി. കെടിഡിസിയിൽ നിന്നും രാജിവെച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?