മലപ്പുറം: മത്സരിക്കാൻ അവസരമുണ്ടെങ്കിൽ ഏറനാട് തന്നെയാണ് താത്പര്യമെന്ന് പികെ ബഷീര്‍ എംഎൽഎ . മണ്ഡലം മാറുമെന്നത് വെറും ഭാവന മാത്രമെന്നും പി കെ ബഷീര്‍ എംഎൽഎ പറഞ്ഞു.
മുസ്ലിം ലീഗിലെ ടേം വ്യവസ്ഥയിലെ ഇളവും സ്ഥാനാര്‍ത്ഥിത്വവുമെല്ലാം പാണക്കാട് തങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക വരും. പാർട്ടിയും മുന്നണിയും ശക്തിപ്പെടുത്തുക എന്നതാണല്ലോ കടമ.
ഏറനാട് മണ്ഡലത്തിൽ പാർട്ടി അവസരം തന്നു. മുസ്ലിംലീഗിനും യുഡിഎഫിനും മണ്ഡലത്തിൽ വളരാൻ കഴിഞ്ഞിട്ടുണ്ട്. അതിന് നിമിത്തമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പികെ ബഷീർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
