തിരുവനന്തപുരം: നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഒരു കാര്യം ചെന്നു പറഞ്ഞാൽ അതിൽ രാഷ്ട്രീയം നോക്കാതെ നേറും നെറിയും നോക്കി തീരുമാനമെടുക്കുന്ന ആളാണ്. മറ്റൊരു സിപിഐഎം മന്ത്രിയെ കുറിച്ചും തനിക്ക് ഇങ്ങനെ പറയാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ചിട്ടും ജി സുധാകരൻ ഫോൺ എടുത്തില്ലെന്ന ആരോപണവും എന്നാൽ തന്നെ വിളിച്ചിട്ടില്ലെന്ന അദ്ദേഹത്തിന്റെ മറുപടിയും സംബന്ധിച്ച ചോദ്യത്തോടായിരുന്നു വി ഡി സതീശന്റെ മറുപടി. ഇക്കാര്യത്തിൽ ജി സുധാകരനെയാണ് താൻ വിശ്വസിക്കുന്നതെന് സതീശൻ പറഞ്ഞു.
ജി സുധാകരൻ ഒരു നുണയും പറയുന്ന ആളല്ല. അദ്ദേഹം സിപിഐഎം നേതാവായിരുന്നപ്പോൾ പോലും അന്ന് മന്ത്രിമാർക്കെതിരെ ഏറ്റവും കൂടുതൽ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ എംഎൽഎ ആണ് താൻ.
അന്ന് മന്ത്രിമാരെ കടന്നാക്രമിക്കുന്ന സമയത്തും ഈ മനുഷ്യനെകുറിച്ച് ആദരവോടെ സംസാരിച്ചിട്ടുള്ള ആളാണ് താനെന്നും വി ഡി സതീശൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
