ചണ്ഡിഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. അകാലിദളുമായി സഖ്യമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പറഞ്ഞു.
ശിരോമണി അകാലിദളുമായി നടത്തിയ ചർച്ച അനിശ്ചിതത്വത്തിലായതിനെ തുടർന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിജെപിയുടെ തീരുമാനം.
നേരത്തെ, താങ്ങുവില വിഷയത്തിൽ കർഷകർ സമരം തുടരുന്ന സാഹചര്യത്തിൽ ബിജെപിയുമായി സഖ്യത്തിലേർപ്പെടാൻ അകാലിദൾ വിമുഖത കാണിച്ചിരുന്നു.
2019-ല്‍ ഒരുമിച്ച് മത്സരിച്ച ബിജെപിയും അകാലിദളും പഞ്ചാബിലെ 13-ല്‍ നാലു സീറ്റുകളിലാണ് വിജയിച്ചത്. എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് എഎപിയുമാണ് അന്ന് വിജയിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാലക്കാട് 2026: 'വോട്ടിന് പണം'; ശോഭയും ബി.ജെ.പിയും വെട്ടിലാകുമ്പോൾ!
കേരളം 2026: വിധിദിനത്തിന് മുൻപുള്ള നിശബ്ദ യുദ്ധം; അടിയൊഴുക്കുകൾ ആർക്കൊപ്പം?
വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!