നിലമ്പൂരിൽ ബിഡിജെഎസ് സ്ഥാനാർഥി മത്സരിക്കാൻ സാധ്യതയില്ല, ആവശ്യം വന്നാൽ നോക്കാമെന്ന് തുഷാർ വെള്ളാപ്പള്ളി 

MAY 27, 2025, 12:11 AM

കോട്ടയം: നിലമ്പൂരിൽ ബിഡിജെഎസ് സ്ഥാനാർഥി മത്സരിക്കാൻ സാധ്യതയില്ലെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.

മത്സരത്തിന്റെ ആവശ്യമില്ലെന്ന് ബിജെപി പറഞ്ഞതിനെപ്പറ്റി അറിയില്ല. എൻ‌ഡിഎ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാൽ ആദ്യം ബിഡിജെഎസ് ചർച്ച ചെയ്യും. അതിനുശേഷമേ തീരുമാനമുണ്ടാകൂയെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 

എൻഡിഎ യോഗത്തിൽ ആവശ്യം വന്നാൽ നോക്കാമെന്നും ഇതുവരെ യാതൊരു ചർ‌ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

അതേസമയം നിലമ്പൂർ സീറ്റിൽ ബിഡിജെഎസ് മത്സരിക്കട്ടെ എന്ന നിലപാടാണ് ബിജെപിക്കുള്ളത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും വേണ്ടെന്ന അഭിപ്രായമാണ് ആദ്യമുണ്ടായിരുന്നതെങ്കിലും മാറിനിന്നാൽ വോട്ടു മറിച്ചെന്ന ആരോപണമുണ്ടാകുമെന്ന വാദത്തെത്തുടർന്നാണു തീരുമാനം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam