തളിപ്പറമ്പിൽ എം.വി. ഗോവിന്ദന് പകരം നികേഷ് കുമാർ എത്തുമോ?

JANUARY 5, 2026, 9:11 PM

കണ്ണൂർ: നിയമസഭാ തിരാഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മണ്ഡലമായ തളിപ്പറമ്പിൽ എം.വി. രാഘവന്റെ മകനും മാധ്യമപ്രവർത്തകനുമായ എം.വി. നികേഷ്‌ കുമാറിനെയാണ് പരിഗണിക്കാൻ സാധ്യത. 

ജയസാധ്യതയെച്ചൊല്ലി ചില നേതാക്കൾക്കുള്ള അഭിപ്രായവ്യത്യാസംകൂടി പരിഗണിച്ചാവും തീരുമാനത്തിലേക്കെത്തുക. എം.വി. ഗോവിന്ദന്റെ അഭിപ്രായവും നിർണായകമാകും. അദ്ദേഹം നികേഷിന് അനൂകൂലമാണെന്നാണ് സൂചനകൾ.

മാധ്യമപ്രവർത്തനം അവസാനിപ്പിച്ച എം.വി. നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയിരുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ അഴീക്കോട് നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി നികേഷ് കുമാർ മത്സരിച്ചിരുന്നെങ്കിലും കെ.എം.ഷാജിയോട് പരാജയപ്പെടുകയായിരുന്നു. 

vachakam
vachakam
vachakam

ഇതിനുശേഷം വീണ്ടും മാധ്യമപ്രവർ‌ത്തനത്തിലേക്ക് മടങ്ങിയ നികേഷ് കുമാർ, അടുത്തിടെയാണ് മാധ്യമപ്രവർത്തനം വീണ്ടും ഉപേക്ഷിച്ചത്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam