തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. റവന്യു മന്ത്രി കെ രാജൻ ഇത്തവണയും ഒല്ലൂരിൽ തന്നെ മത്സരിക്കും.
അതേസമയം, തൃശൂര്‍ ജില്ലയിൽ അഞ്ചിടങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. കൊടുങ്ങല്ലൂരിൽ കെജി ശിവാനന്ദനും കൈപ്പമംഗലത്ത് കെകെ വത്സരാജും മത്സരിക്കും. നാട്ടികയിൽ സിസി മുകുന്ദനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം.
എന്നാൽ തൃശൂര്‍ മണ്ഡലത്തിൽ വനിത സ്ഥാനാര്‍ത്ഥിയായിരിക്കും മത്സരിപ്പിക്കുക. സാറാമ്മ റോബ്സണും ഷീല വിജയകുമാറുമാണ് പരിഗണനയിലുള്ളത്. ഇവരല്ലെങ്കിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെയും പരിഗണിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
