ചെന്നൈ: നടി മീന ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. പാർട്ടിയിൽ സുപ്രധാന ചുമതലവഹിക്കുമെന്നും അഭ്യൂഹമുണ്ട്.
കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് അവരുടെ ബിജെപി പ്രവേശത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളും പ്രചരിക്കാൻ തുടങ്ങിയത്.
അതേസമയം തമിഴ്നാട്ടിലെ ബിജെപി ഭാരവാഹികളുടെ പട്ടിക ഉടൻ പുറത്തുവരും.
അതിൽ മീനയ്ക്കും നേരത്തേത്തന്നെ ബിജെപിയിൽ ചേർന്ന ഖുശ്ബുവിനും സുപ്രധാനചുമതലകൾ ലഭിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
തമിഴ്നാട്ടിലെ പല പ്രമുഖരും ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോൾ പാർട്ടി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?