രാഷ്ട്രീയ സന്ദേശം നല്‍കിക്കൊണ്ട് പുതിയ ബയോ! സാമൂഹിക മാധ്യമങ്ങളിലെ ബയോ തിരുത്തി മമത ബാനര്‍ജി

MAY 9, 2026, 5:38 AM

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് തോല്‍വി സമ്മതിക്കാത്ത മമതാ ബാനര്‍ജി രാഷ്ട്രീയ സന്ദേശം നല്‍കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളിലെ ബയോ തിരുത്തി. സാമൂഹിക മാധ്യമങ്ങളിലെ പുതിയ അപ്‌ഡേറ്റ് പ്രകാരം മൂന്ന് തവണ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി എന്നാണ് ചേര്‍ത്തിരിക്കുന്നത്. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക ചെയര്‍പേഴ്‌സണ്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി (15, 16, 17മത് വിധാന്‍സഭ) എന്നാണ് പുതിയ എക്‌സ് അക്കൗണ്ട് ബയോയില്‍ എഴുതിയിരിക്കുന്നത്.

താന്‍ തിരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ലെന്ന് പ്രഖ്യാപിച്ച് മമത മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ വിസമ്മതിച്ചിരുന്നു. ഇത് വലിയ പ്രതിസന്ധിയ്ക്കിടയാക്കിയിരുന്നു. പ്രതിപക്ഷ മുന്നണിയും മമതയ്ക്ക് പിന്തുണയുമായി ഒപ്പം നിന്നിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഇടപെട്ട് മന്ത്രി സഭ പിരിച്ചുവിടുകയായിരുന്നു.

'ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക ചെയര്‍പേഴ്‌സണ്‍. ബഹു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി' എന്നായിരുന്നു ഇതുവരെ മമതയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലെ ബയോ. ശനിയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് മമത ബയോ മാറ്റിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭവാനിപുരില്‍ നിന്ന് ബിജെപിയുടെ സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയും ചെയ്തു. 294 സീറ്റില്‍ 80 സീറ്റുകള്‍ മാത്രമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam