കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സീറ്റിൽ ധാരണയായി.
സിപിഐഎം, കേരള കോൺഗ്രസ് എം എന്നിവർ ഒമ്പത് സീറ്റുകളിൽ വീതമാണ് മത്സരിക്കുക.
നാല് സീറ്റാണ് സിപിഐക്ക് ഉള്ളത്. ബാക്കിയുള്ള ഒരു സീറ്റിൽ കേരള കോൺഗ്രസിന്റെ എൽഡിഎഫ് സ്വതന്ത്രൻ മത്സരിക്കും.
അയർക്കുന്നം സീറ്റിലാണ് എൽഡിഎഫ് സ്വതന്ത്രൻ മത്സരിക്കുന്നത്. കേരള കോൺഗ്രസിലെ ദിലു ജോൺ ആയിരിക്കും സ്വതന്ത്ര സ്ഥാനാർഥിയെന്നാണ് വിവരം.
സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യു അറിയിച്ചു.
അതേസമയം കോട്ടയം നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് മത്സരിക്കുന്നുണ്ട്. തിരുനക്കരയിൽനിന്നാണ് ലതിക സുഭാഷ് ജനവിധി തേടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!
എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും